വിഷൻ 2031 – ഭക്ഷ്യ ഭദ്രതയിൽ നിന്നും പോഷക ഭദ്രതയിലേക്ക്
2031-ൽ, കേരളസംസ്ഥാനം രൂപീകരിച്ചിട്ട് 75 വർഷം പൂർത്തിയാകുന്നതിനാൽ കേരളത്തിന്റെ കഴിഞ്ഞകാല വളർച്ചയെ വിലയിരുത്തുന്നതിനും, ഭാവി വികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനും, 2031 ൽ കേരളം എങ്ങനെയായിരിക്കണം എന്ന വിപുലമായ കാഴ്ചപ്പാട് രൂപീകരിക്കുന്നതിനുമായുള്ള ആശയങ്ങൾ ശേഖരിക്കുന്നതിന് 2025 ഒക്ടോബർ മാസത്തിൽ സംസ്ഥാനത്ത് സെമിനാറുകൾ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 10.10.2025 (വെള്ളിയാഴ്ച) രാവിലെ 10.00 മണി മുതൽ ഉച്ചയ്ക്ക് 01.00 മണി വരെ ഇത് സംബന്ധമായ സെമിനാർ നിശാഗന്ധി ആഡിറ്റോറിയത്തിൽ വച്ചും, ആയതിന്റെ തുടർ ചർച്ചകൾ അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം 02.00 മണി മുതൽ 05.00 വരെ കനകക്കുന്ന് ഹാളിൽ വച്ചും നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു.
പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ഭാവിയിൽ വകുപ്പ് നടപ്പിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുമുള്ള പൊതുജനങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ചുവടെയുള്ള Feedback/Suggestions ഫോമിൽ രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ലഭ്യമാകുന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരിശോധിച്ച് Vision 2031 Document-ൽ ഉൾപ്പെടുത്തുന്നതാണ്.