Toll Free Helpline numbers
Toll Free Helpline numbers:-
1967
14404
1800-425-1550
പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്
-
കേരളത്തിന്റെ ഭക്ഷ്യ ഭദ്രതയും ഉപഭോക്തൃശാക്തീകരണവും ഉറപ്പു വരുത്തുക എന്നതാണ് വകുപ്പിൻ്റെ ദർശനം. പൊതുവിതരണം, ദേശീയ ഭക്ഷ്യഭദ്രതാ നിയമം, പൊതുവിപണി ഇടപെടൽ, ഉപഭോക്തൃസംരക്ഷണത്തിലൂടെ ഉപഭോക്തൃശാക്തീകരണം എന്നിവ മുഖ്യ ലക്ഷ്യങ്ങളാക്കി പ്രവർത്തിച്ചു വരുന്ന പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്, കേരള സർക്കാരിൻ്റെ ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ നിയന്ത്രണത്തിലാണ്. 1962-ൽ സ്വതന്ത്ര വകുപ്പായി പ്രവർത്തനമാരംഭിച്ചു . വജ്രജൂബിലി പിന്നിട്ട വകുപ്പ് ആറു പതിറ്റാണ്ടായി കേരളത്തിൻ്റെ ഭക്ഷ്യ ഭദ്രതയുടെ കാവലാളായി നിലനിൽക്കുന്നു. ഭക്ഷ്യ കമ്മി സംസ്ഥാനമായ കേരളത്തിൽ സാർവത്രിക റേഷനിംഗ് സംവിധാനം നടപ്പിലാക്കിയ വകുപ്പിന് നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച പൊതുവിതരണ സംവിധാനമാണ് വകുപ്പിന്റെ നേതൃത്വത്തിൽ കേരളത്തിൽ നിലവിലുള്ളത്.